പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചവന് അത്യുദാരനാണ്. എഴുതാനുള്ള ആഗ്രഹംകൊണ്ട് ഈ മഷിക്കോല്‍ ഇവിടെ ഉപയോഗിക്കുന്നു...
Wednesday, May 27, 2009
തുടക്കം
കൂട്ടുകാരെല്ലാം ബ്ലോഗ് എഴുതുന്നു എന്നു കേട്ടപ്പോള്‍ ഉണ്ടായ കൌതുകമാണ് ഈയൊരു പരീക്ഷണത്തിനുപിന്നില്‍. പക്ഷെ നമുക്കുചുറ്റും ഉള്ള ചിലകാര്യങ്ങള്‍ പങ്കുവെക്കാനാകും എന്നുറച്ചു വിശ്വസിക്കുന്നുണ്ട്. അനുഭവങ്ങള്‍ പങ്കുവെക്കപ്പെടുമ്പോളാണല്ലോ നാം കൂടുതല്‍ അടുക്കുന്നത്. ഞാനൊരു പാവം മലയാളിയാണ്, നിങ്ങളെപ്പോലെ. തൃശ്ശൂരിലാണ് ജനിച്ചതും വളര്‍ന്നതും. സാംസ്കാരിക തലസ്ഥാനത്തിന്റേതായ ഒരു കഴിവും ലഭിച്ചിട്ടില്ല, എങ്കിലും നല്ലൊരു ആസ്വാദനമനസ്സുണ്ട്. അതുകൊണ്ട് എന്തെങ്കിലുമൊക്കെ ഇവിടെ കുറിച്ചിടാന്‍ കഴിയുമെന്ന് കരുതട്ടെ. നിങ്ങളുടെ പ്രാര്‍ഥന ഉണ്ടാകുമെന്ന ധൈര്യത്തോടെ ഈ ബ്ലോഗിന് തുടക്കമിടുന്നു.
Subscribe to:
Comments (Atom)