Friday, April 6, 2012

വേര്‍പാടും കിനാവും

കാറ്റിന്‍ കരങ്ങളില്‍
ആടിക്കളിക്കുമൊരു
അപ്പൂപ്പന്‍താടിപോല്‍
വിധിതന്‍ കരങ്ങളില്‍
ആടിതിമിര്‍ക്കുമീ ജീവിതം
മോഹങ്ങളും സ്വപ്നങ്ങളും
ജലരേഖ പോലെ
മാഞ്ഞുപോകുന്നു;
മറഞ്ഞുപോകുന്നു.
ഒരു കുഞ്ഞുതേങ്ങലിന്‍
സ്വരംപോലുമില്ലാതെ
തേങ്ങിക്കരയുന്നു
ഈ നീറും മനമാകെ
ഒഴുകുന്ന പുഴയുടെ തിരയ്ക്ക്
കടിഞ്ഞാണിടാനാകാത്തതുപോല്‍
എന്നിലെ സ്വപ്‌നങ്ങള്‍
അലയടിച്ചുയരുന്നു
എന്‍കിനാക്കള്‍ക്ക്
ഒരായിരം വര്‍ണ്ണമേകി
സ്വരുക്കൂട്ടിയത്‌ ഈ
വേര്‍പാടിനായിരുന്നുവോ?